Random Video

Construction already on for Athirappilly project: KSEB

2017-08-10 1 Dailymotion

പ്രതിഷേധങ്ങളിലും 'പണി' തുടങ്ങി





അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുടെ പ്രാഥമിക നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.



ട്രാന്‍സ്ഫോര്‍മര്‍, മറ്റ് നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പ്ലിന്ത് എന്നിവയാണ് അതിരപ്പിള്ളി വനമേഖലയില്‍ സ്ഥാപിച്ചിരിക്കുന്നത്. അതീവരഹസ്യമായാരുന്നു കെഎസ്ഇബിയുടെ നീക്കം. കൂടാതെ അണക്കെട്ട് നിര്‍മിച്ചാല്‍ മുങ്ങിപ്പോകുന്ന വനത്തിനു പകരം വനം വച്ചുപിടിപ്പിക്കാനുള്ള നഷ്ടപരിഹാരത്തുകയായി അഞ്ചു കോടി രൂപ വനംവകുപ്പിനു കൈമാറിയിട്ടുണ്ട്.അതിരപ്പിള്ളി പദ്ധതിക്കു ലഭിച്ച പാരിസ്ഥിതിക അനുമതിയുടെ കാലാവധി ഏതാനും ദിവസത്തിനകം അവസാനിക്കും. ഇതിനു മുന്നോടിയായിട്ടാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.