പരസ്പരം സ്ത്രീകള്‍ വിവാഹം കഴിക്കുന്നു പക്ഷെ ഈ ഗ്രാമത്തില്‍ സ്വവര്‍ഗ്ഗ രതി ആചാരവിരുദ്ധം
ന്യുമ്പ നെന്റോബു എന്ന ആചാരപ്രകാരമാണ് ടാന്‍സാനിയയുടെ വിദൂരഗ്രാമത്തില്‍ പെണ്ണും പെണ്ണും വിവാഹിതരാകുന്നത്. ടാന്‍സാനിയയിലെ കുറ്യ ഗോത്രക്കാരാണ്് വിധവകളായ സ്ത്രീകളുടെ ജീവിതം സുരക്ഷിതമാക്കാനാണ് ഇത്തരം വിവാഹങ്ങള്‍ നടത്തുന്നത്
വിവാഹശേഷം രണ്ട് സ്ത്രീകളും ഒന്നിച്ച് ജീവിക്കും.
വീട്ടുകാര്യം നോക്കുക, ജോലിക്ക് പോവുക എല്ലാ ജോലികളും സമത്വത്തോടെ ചെയ്യും.വിധവയായ സ്ത്രീക്ക് മുന്‍ വിവാഹത്തില്‍ കുഞ്ഞുങ്ങളില്ലെങ്കില്‍ അവര്‍ വിവാഹം കഴിക്കുന്ന പെണ്‍കുട്ടിക്ക് ഏതെങ്കിലും ഒരു പുരുഷനെ ഭര്‍ത്താവായി കണ്ടെത്താന്‍ അനുവാദമുണ്ട്. ആ ബന്ധത്തില്‍ ജനിക്കുന്ന കുഞ്ഞുങ്ങളില്‍ അയാള്‍ക്ക് യാതൊരു അവകാശവും പറയാനും സാധിക്കില്ല. ഈ വിവാഹരീതികൊണ്ട് തന്നെ സ്വത്ത് സ്ത്രീയുടെ കയ്യില്‍ സുരക്ഷിതവുമായിരിക്കും.
#News60
For More Updates
Subscribe & Like News60ML
https://goo.gl/VnRyuF
https://www.facebook.com/news60ml/