Random Video

New Maruti Swift And Baleno Recalled In India

2018-05-08 1 Dailymotion


ബ്രേക്കിങ് പോരാ...തിരികെ പോരെ!

പുതിയ സ്വിഫ്റ്റ്, പ്രീമിയം ഹാച്ച്ബാക്ക് ബലേനൊ കാറുകള്‍ മാരുതി തിരിച്ചു വിളിക്കുന്നു




പ്രമുഖ ഇന്ത്യന്‍ കാര്‍ നിര്‍മാതാക്കളായ മാരുതിയുടെ അഭിമാന മോഡലായ പുതിയ സ്വിഫ്റ്റ്, പ്രീമിയം ഹാച്ച്ബാക്ക് ബലേനൊ കാറുകള്‍ തിരിച്ചു വിളിക്കുന്നു.ബ്രേക്കിങ് സംവിധാനത്തിലെ തകരാറിനെ തുടര്‍ന്നാണ് തിരികെ വിളിക്കുന്നതെന്നാണ് വിവരം.ബ്രേക്കിന്റെ വാക്വം ഹോസിൽ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് 2017 ഡിസംബര്‍ ഒന്നിനും 2018 മാര്‍ച്ച് 16നും ഇടയില്‍ നിര്‍മിച്ച 52,686 സിഫ്റ്റ്, ബലേനൊ കാറുകളാണ് പരിശോധനകള്‍ക്കായി തിരികെ വിളിച്ചിരിക്കുന്നത്.ഔദ്യോഗിക സര്‍വീസ് ക്യാമ്പയിന്‍ മുഖേന പ്രശ്‌നമുള്ള കാറുകള്‍ കണ്ടെത്തി നിര്‍മ്മാണപ്പിഴവ് പരിഹരിക്കാനാണ് മാരുതിയുടെ തീരുമാനം.
ഈ മാസം 14 മുതല്‍ സര്‍വീസ് ക്യാമ്പയിന്‍ ആരംഭിക്കുമെന്നും ഉടമകള്‍ക്ക് ഡിലറെ സമീപിച്ച് സര്‍വീസ് നടത്താമെന്നും മാരുതി അറിയിച്ചു.ഉപഭോക്താക്കളുടെ സൗകര്യം കണക്കിലെടുത്ത് ആഗോളതലത്തില്‍ തന്നെ സര്‍വീസ് ക്യാമ്പയിൻ സംഘടിപ്പിച്ചിട്ടുണ്ട്.