സൈബര്‍ സുരക്ഷയെ വെല്ലുവിളിച്ചുകൊണ്ട് വീഗ സ്റ്റീലര്‍
ഗൂഗിൾ ക്രോമും മോസില്ല ഫയർ ഫോക്സും ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി പ്രൂഫ് പോയിന്റ്.
ഓൺലൈൻ കൊമേർഷ്യൽ വെബ് സൈറ്റുകളില്‍ സൂക്ഷിച്ചിരിക്കുന്ന ക്രെഡിറ്റ് കാർഡ് ഡെബിറ്റ് കാർഡ് വിവരങ്ങൾ,മറ്റു സാമ്പത്തിക ഇടപാടുകള്‍ തുടങ്ങിയവ ചോർത്തുന്ന മാൽവെയർ രംഗത്തെത്തിയിട്ടുണ്ടെന്ന് സൈബർ സുരക്ഷാ സ്ഥാപനമായ പ്രൂഫ് പോയിന്റിന്റെ മുന്നറിയിപ്പ്.
ഫിഷിങ് ഇ മെയിലുകൾ വഴിയാണിവ കമ്പ്യൂട്ടറിലേക്ക് പ്രവേശിക്കുന്നത്. വീഗ സ്റ്റീലർ എന്ന പേരിൽ അറിയപ്പെടുന്ന ഇവ മാർക്കറ്റിംഗ് അഡ്വെർടൈസിങ് വിഭാഗത്തിൽ പ്രവർത്തിക്കുന്നവരെയാണ് ഉന്നം വെക്കുന്നത് .2016 ഡിസംബറില്‍ കണ്ടെത്തിയ ഓഗസ്റ്റ് സ്റ്റീലര്‍ എന്ന മാല്‍വെയറിന്റെ മറ്റൊരു പതിപ്പാണ് വീഗ സ്റ്റീലര്‍. ഡോക്യൂമെന്റുകൾ സിസ്റ്റത്തിൽ ഓപ്പൺ ചെയ്യുമ്പോൽ അവയുടെ സ്ക്രീൻ ഷോട്ട് എടുക്കാനും സ്കാൻ ചെയ്യാനുമുള്ള കഴിവ് ഇവക്കുണ്ടെന്നാണ് റിപ്പോർട്ട്
Subscribe to Anweshanam :https://goo.gl/uhmB6J
Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
https://www.facebook.com/news60ml/
Follow: https://twitter.com/anweshanamcom