never forgive her pm modi against pragya singh thakur
പ്രഗ്യാ സിംഗിനെതിരെ നിലപാട് കടുപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നാഥുറാം ഗോഡ്‌സെയെ ദേശ്‌സ്‌നേഹിയാക്കിയ പ്രഗ്യക്ക് മാപ്പില്ലെന്ന് മോദി പറഞ്ഞു. ഞാനൊരിക്കലും അവര്‍ക്ക് മാപ്പ് നല്‍കില്ല. അവര്‍ ബാപ്പുവിനെ അപമാനിച്ചിരിക്കുകയാണെന്നും മോദി പറഞ്ഞു. ഗോഡ്‌സെ ദേശഭക്തനാണെന്നും എക്കാലവും അദ്ദേഹം അങ്ങനെ തന്നെയായിരിക്കുമെന്നുമാണ് പ്രഗ്യാ സിംഗ് പറഞ്ഞത്.