Random Video

ബിഎസ്എൻഎല്ലിൽ വൻ പ്രതിസന്ധി

2019-11-04 0 Dailymotion

രാജ്യത്തെ പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എൻഎല്ലിനെ രക്ഷിക്കാൻ പുതിയ പദ്ധതികളുമായി കേന്ദ്ര സർക്കാർ രംഗത്ത്. പദ്ധതിയുടെ ഭാഗമായി 80,000 ജീവനക്കാരെ പുറത്താക്കാനാണ് നീക്കം നടക്കുന്നത്. 80,000 ജീവനക്കാർ വിആർ‌എസ് (സ്വയം പിരിഞ്ഞു പോകൽ) തിരഞ്ഞെടുത്താൽ 7,500 കോടി ഡോളർ ലാഭിക്കാനാകുമെന്നാണ് ബി‌എസ്‌എൻ‌എൽ പ്രതീക്ഷിക്കുന്നത്.ഒക്ടോബറിലെ ശമ്പളം നൽകിയിട്ടില്ലെങ്കിലും സന്നദ്ധ റിട്ടയർമെന്റ് സ്കീമിലേക്കുള്ള അപേക്ഷകൾ തിങ്കളാഴ്ച മുതൽ സ്വീകരിച്ചു തുടങ്ങും. 50 വയസ്സിനു മുകളിലുള്ള ജീവനക്കാർക്കാണ് വിആർ‌എസ് വാഗ്ദാനം ചെയ്യുന്നത്. കുറഞ്ഞത് 80,000 ഉദ്യോഗസ്ഥർക്ക് ഇത് പ്രയോജനപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നത്.