ഈ വർഷം രാജ്യത്ത് ഒന്നിലധികം പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കുന്നതിനായി സ്കോഡ ഓട്ടോ ഇന്ത്യ പ്രവർത്തിച്ചുവരികയാണ്. 2021 ജൂണിൽ നടക്കുന്ന നാലാംതലമുറ ഒക്‌ടാവിയയുടെ അവതരണം കമ്പനി ഇതിനകം സ്ഥിരീകരിച്ചിട്ടുമുണ്ട്. 2021 ജൂലൈയിൽ ഡെലിവറികൾ ആരംഭിക്കാനിരിക്കുന്ന കുഷാഖ് എസ്‌യുവിയുടെ വിലയും ചെക്ക് റിപ്പബ്ളിക്ക്ൻ ബ്രാൻഡ് ഈ മാസം അവസാനത്തോടെ പ്രഖ്യാപിക്കുകയും ചെയ്യും. അതോടൊപ്പം തന്നെ എസ്‌യുവി പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഡലുകളിൽ ഒന്നാണ് ബിഎസ്-VI കോഡിയാക് ഫെയ്‌സ്‌ലിഫ്റ്റും.