സെന്റര്‍ കോര്‍ട്ടില്‍ ആദ്യ രണ്ട് റൗണ്ടുകളില്‍ കാർലോസ് അല്‍ക്കാരസ് നേരിട്ടത് രണ്ട് ദ്രുവങ്ങളിലുള്ള താരങ്ങളെ. ഇറ്റാലിയൻ വെട്ടേരൻ ഫാബിയോ ഫോനീനിയേയും സമപ്രായക്കാരനായ ഒലിവര്‍ ടാര്‍വെറ്റിനേയും. പക്ഷേ, രണ്ട് മത്സരങ്ങളിലും തന്റെ ഏറ്റവും മികച്ച പ്രകടനത്തില്‍ നിന്ന് ഒരുപാട് അകലെയായിരുന്നു നിലവിലെ ചാമ്പ്യന്റെ പ്രകടനം. മൂന്നാം റൗണ്ടിലേക്ക് കടന്നുകൂടിയെങ്കിലും തന്റെ മികവ് പൂര്‍ണമായി ഉപയോഗിച്ചില്ലെങ്കില്‍ ഹാട്രിക്ക് കിരീടമെന്ന ലക്ഷ്യം അകന്നേക്കും